വെച്ചൂർ: ഹോമിയോപ്പതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെച്ചൂര്‍ ഗ്രാമപഞ്ചായത്തും ഹോമിയോ ഡിസ്പെന്‍സറിയും സംയുക്തമായി ഷീ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു. ഷീ ക്യാമ്പയ്ന്‍റെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം അച്ചിനകം സെന്‍റ്. ആന്‍റണീസ് പാരിഷ് ഹാളില്‍ വെച്ച് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍. ഷൈലകുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ബിന്‍സി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മണിലാല്‍ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോജി ജോര്‍ജ്ജ്, മെമ്പര്‍മാരായ ബിന്ദു രാജു, ആന്‍സി തങ്കച്ചന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ. വി എസ് ജയ, ഡോ മായാദേവി, ഡോ. ജെസ്സിരേഖ, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.മിനി ജി വര്‍മ്മ മെനുസ്ട്രല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്‍റ്, ഫ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, തൈറോയിഡ് ഫ്രീ ഡയബറ്റിക്, ഗുഡ് ഹെല്‍ത്ത് എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടന്നു.