കോട്ടയം: യുഎസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിനു അർഹയായി കോട്ടയം സ്വദേശിനി. കോട്ടയം തോട്ടയ്ക്കാട് ഓലിക്കര മാങ്കുടിയില്‍ ജോജി ഐ. ഈപ്പന്‍റെ ഭാര്യയും ചെങ്ങന്നൂര്‍ ആലാചിരത്തറ മാത്യൂസ് വില്ലയില്‍ സി. വി മാത്യുവിന്‍റെയും എല്‍സിക്കുട്ടി മാത്യുവിന്‍റെയും മകളുമായ ഡോ. ഡോണ്‍സി ഈപ്പൻ ആണ് 50,000 ഡോളറിന്‍റെ (ഏകദേശം 41.5 ലക്ഷം രൂപ) റിസര്‍ച്ച് ഗ്രാന്റിന് അർഹയായത്. റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിന് യു എസില്‍ നിന്നു 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിങ്ങിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായാണ് ഗ്രാന്‍റ് അനുവദിച്ചിട്ടുള്ളത്. ടെക്സസ് സര്‍വകലാശാലയിലെ സിസിക് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്‍റ് പ്രഫസറാണ് ഡോ. ഡോണ്‍സി.
യുഎസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിനു അർഹയായി കോട്ടയം സ്വദേശിനി.