കോട്ടയം: എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളിൽ 112 ഇടത്തും എസ് എഫ് ഐ വിജയിച്ചു. എറണാകുളം ജില്ലയിലെ 46 കോളേജുകളിൽ 37 കോളേജുകളും കോട്ടയം ജില്ലയിലെ 38 കോളേജുകളിൽ 36 കോളേജുകളും ഇടുക്കി ജില്ലയിലെ 27 കോളേജുകളിൽ 22 കോളേജുകളും ആലപ്പുഴയിലെ ഏക കോളേജിലും പത്തനംതിട്ട ജില്ലയിലെ17 കോളേജുകളിൽ 16 കോളേജുകളിലും ഇനി എസ് എഫ് ഐ യൂണിയൻ നയിക്കും. കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് ഡി ബി കോളേജ്, കീഴൂർ ഡി ബി കോളേജ്, ഐ എച് ആർ ഡി ഞീഴൂർ, ദേവമാത കോളേജ്, സി എസ് ഐI ലോ കോളേജ്, എസ് ടി എ എസ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ് എം ഇ ഗാന്ധിനഗർ കോളേജ്, ഐ സി ജെ പുല്ലരിക്കുന്ന്, ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, എം ഇ എസ് ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, എം ഇ എസ് എരുമേലി, ശ്രീ ശബരീശ കോളേജ് മുരിക്കുംവയൽ, ഐ എച് ആർ ഡി കാഞ്ഞിരപ്പള്ളി, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, എസ് വി ആർ എൻ എസ് എസ് കോളേജ് വാഴൂർ, പിജിഎം കോളേജ്, സെന്റ് മേരിസ് കോളേജ് മണർകാട്, എസ് എൻ കോളേജ് ചാന്നാനിക്കാട്, ഐ എച് ആർ ഡി പുതുപ്പള്ളി, കെ ജി കോളേജ് പാമ്പാടി, എം ഇ എസ് കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, സി എം എസ് കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ് എൻ കോളേജ് കുമരകം, എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി, പി ആർ ഡി എസ് കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി. ആലപ്പുഴ ജില്ലയിൽ എം ജി ക്ക് കീഴിലെ ഏക കോളേജായ എടത്വ സെൻ്റ് അലഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ചു.