തരിശുനിലത്തിൽ കൃഷിയിറക്കി ഞീഴൂർ പഞ്ചായത്ത്.


കോട്ടയം: മുപ്പതുവർഷമായി തരിശുകിടന്ന ഏഴേക്കർ ഭൂമിയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഇറക്കി. നടീൽ ഉത്സവം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. വിവിധ സ്വകാര്യ വ്യക്തികളുടെ തരിശുനിലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാക്യഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ  പി.ആർ.സുഷമ, കെ.പി. ദേവദാസ്, ബീന ഷിബു, ബോബൻ മഞ്ഞളാമലയിൽ, ശരത് ശശി, ലിസി ജീവൻ, ഷൈനി സ്റ്റീഫൻ, ഞീഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ് വാട്ടോത്ത്, ക്യഷി ഓഫീസർ ശ്രുതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പെരുവ സ്വദേശികളായ ബൈജു ചെത്തുകുന്നേലും, ഷിജോ എള്ളു കാലായും ചേർന്നാണ് കൃഷിയ്ക്ക് നേതൃത്വം നൽകുന്നത്.