കോട്ടയം: പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആധുനിക നിലവാരത്തിലുളള പുതിയ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചാണ് എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബെറ്റി റോയി, പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, ജോമോൾ മാത്യു, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, എലിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിനി ജോയി, ദീപ ശ്രീജേഷ്, മെഡിക്കൽ ഓഫീസർ ഡോ. ജയ്സി എം. കട്ടപ്പുറം, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സാജൻ തൊടുകയിൽ, ജൂബിച്ചൻ നരിതൂക്കിൽ, ടോമി കപ്പലുമാക്കൽ, കെ.സി. സോണി, വി.എം. ദീപുമോൻ, ജോസഫ് ചെറിയാൻ, രാജൻ മാത്യു, ആശുപത്രി വികസന കമ്മിറ്റി അംഗം കെ.എം. ചാക്കോ കോക്കാട്ട് എന്നിവർ പങ്കെടുത്തു.