കോട്ടയം ജില്ലയിൽ മഴ ശക്തം: സംസ്ഥാനത്ത് ബുധനാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജില്ലയിൽ ഒക്‌ടോബർ 17 വരെ യെല്ലോ അലേർട്ട്, മലയോര മേഖലകളി


കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്നലെ ഉച്ചക്ക് ശേഷം ആരംഭിച്ച മഴ രാത്രി വരെ ശക്തമായി തുടരുകയായിരുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം-പത്തനംതിട്ട ജില്ലയുടെ അതിർത്തി മേഖലകളായ മലയോര മേഖലയിൽ ഇന്നലെ ശക്തമായ മഴയായിരുന്നു. കനത്ത മഴയിൽ മണിമലയാറ്റിലേക്കുള്ള കൈത്തോടുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതേസമയം സംസ്ഥാനത്ത് ബുധനാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ചൊവ്വാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.