കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഘലകളിലുൾപ്പടെ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും മലയോര മേഖലയിലേയ്ക്കുള്ള രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി അറിയിച്ചു. ഈമാസം അഞ്ചു വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നു ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.