എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സ് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇന്ന് പുലർച്ചെ എരുമേലി ശബരിമല പാതയിൽ കണമല അട്ടിവളവിലാണ് അപകടം ഉണ്ടായത്. കർണ്ണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ്സ് ബാരിക്കേഡിൽ ഇടിച്ചു റോഡിലേക്ക് കുറുകെ മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. ശബരിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ ബസ്സിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.