മേലുകാവിൽ വനിതകൾക്കായി ഷീ ഹെൽത്ത് കാമ്പയിൻ.


കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  മേലുകാവ് ഗ്രാമപഞ്ചായത്തും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി  വനിതകൾക്കായി 'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനുരാഗ് പാണ്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോസ് മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി 'ഏകാരോഗ്യം,നല്ല ആരോഗ്യ ശീലങ്ങൾ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രസന്ന സോമൻ, ബിൻസി ടോമി, പഞ്ചായത്തംഗങ്ങളായ ടി.ജെ. ബെഞ്ചമിൻ, ഷൈനി ബേബി, ജോസുകുട്ടി ജോസഫ്, അലക്‌സ് ടി. ജോസഫ്, തോമസ് സി. വടക്കേൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. സജു സാം, ഡോ. നിമ്മി ജോർജ്, ഡോ. കെ. എ. സജീന, ഡോ. അശ്വതി ചന്ദ്രൻ, ഫാർമസിസ്റ്റ് കെ.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.