എസ്.പി.സി പദ്ധതിയുടെ ജില്ലാതല അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് നടത്തി.


കോട്ടയം: എസ്.പി.സി പദ്ധതിയുടെ ജില്ലാതല അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ചു നടന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്ന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലയിൽ കഴിഞ്ഞ 2022-23 അധ്യയന വർഷത്തെ എസ്.പി.സിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരുന്ന അധ്യയന വർഷങ്ങളിൽ ജില്ലാ പഞ്ചായത്ത്, എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ   നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ജോൺ സി, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.