മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വെച്ചൂർ ഗ്രാമ പഞ്ചായത്ത്.


വെച്ചൂർ: മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വെച്ചൂർ ഗ്രാമ പഞ്ചായത്ത്. മാലിന്യമുക്ത നവകേരളം പദ്ധതി പ്രചാരണ-ബോധവൽക്കരണ നടപടികളുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ വെച്ചൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെന്റ് മൈക്കിൾസ്, ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് റാലി നടത്തി. ബണ്ട് റോഡ് ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും  പ്ളാസ്റ്റിക് മാലിന്യം യൂസർ ഫീ ഈടാക്കി ശേഖരിക്കുന്ന നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായും അടുത്ത ഘട്ടമായി എല്ലാ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇരു സ്കൂളുകളിലേയും എൻ.എസ്.എസ്., എസ്.പി.സി, എൻ.സി.സി, റെഡ്ക്രോസ്, കുട്ടികൾ റാലിയിൽ പങ്കെടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, അംഗങ്ങളായ ആൻസി തങ്കച്ചൻ, ബിന്ദു രാജ്, സ്വപ്ന മനോജ്, മിനിമോൾ, ഡോക്ടർ ഷാഹുൽ എന്നിവർ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് വേണു, ജീവനക്കാരായ സുധീന്ദ്ര ബാബു, കിരൺ,പ്രഥമാദ്ധ്യപകരായ ഗീത, ഷൈജ അദ്ധ്യാപകരായ ഷിനു തോമസ്, ജയൻ കുമാർ, അരുൺ, അനിൽ, ജിയോ ബി ജോസ്, നീതു, രാഖി, സജിമോൾ, ആൻ സമ്മ, രമ്യ, രാജി, സാന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകി.