സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് കോട്ടയം മീനന്തറയാറ്റില്‍ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ


കോട്ടയം: കോട്ടയം  മീനന്തറയാറ്റിൽ എലിപ്പുലിക്കാട്ട് കടവിൽ കുളക്കാനിറങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയൽ വില്യംസ് (22) ആണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ജോയൽ. ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ജോയൽ. അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും റെസ്ക്യൂ ടീം അംഗങ്ങളും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയ 4 പേരടങ്ങുന്ന സംഘം ഇറഞ്ഞാലിന് സമീപമുള്ള ഹോം സ്റ്റേയിൽ താമസിക്കുന്നതിനിടെയാണ് സമീപത്തെ മീനന്തറയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.