പത്തനംതിട്ട: തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയതിന്റെ പേരിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തിയ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള റോബിൻ മൊട്ടോഴ്സിന്റെ ബസ്സ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. വൻ പോലീസ് സന്നഹത്തോടെയായിരുന്നു നടപടി. പിടിച്ചെടുത്ത വാഹനം പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി. തുടർച്ചയായി പെർമിറ്റ് ലംഘനത്തിനു മുൻപ് പലതവണ റോബിൻ ബസ്സിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തതായും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സുപ്രീംകോടതിയുടെ ഹൈക്കോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണ് റോബിൻ ബസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആളുകളെ വിളിച്ചു കയറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചെന്ന് ബസുടമ പറയുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിൽ പോലും ബസിന് സർവീസ് നടത്താൻ അനുമതിയില്ല. ബസ് തുടരെ തുടരെ നിയമലംഘനം നടത്തുകയാണ് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർച്ചയായ പെർമിറ്റ് ലംഘനം: റോബിൻ ബസ്സ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്, നടപടി വൻ പോലീസ് സന്നഹത്തോടെ, ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കും, വാഹനം പത്തനം