കോട്ടയം: തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. കഴിഞ്ഞ ദിവസമാണ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ്സ് കസ്റ്റഡിയിലെടുത്തത്. 10000 രൂപ പിഴ അടിച്ചതിനു പിന്നാലെയാണ് ബസ്സ് അധികൃതർ ഉടമ ബേബി ഗിരീഷിന് വിട്ടുനൽകിയത്. ഇന്ന് മുതൽ ബസ്സ് വീണ്ടും സർവീസ് ആരംഭിക്കുമെന്ന് ഗിരീഷ് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിക്ക് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നു അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി, ഇന്ന് വൈകിട്ട് മുതൽ സർവീസ് ആരംഭിക്കുമെന്ന് ഉടമ.