റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളത്തിനോടും തമിഴ്നാടിനോടും സുപ്രീംകോടതി, കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ട


കോട്ടയം: അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തുന്നതിനിടെ കേരള-തമിഴ്നാട് മോട്ടോർ വാഹന വകുപ്പുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്ത കോട്ടയം ഈരാറ്റുപേട്ട ഇടമറുക് സ്വദേശി പാറയിൽ ബേബി ഗിരീഷിന്റെ റോബിൻ ബസ്സിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളത്തിനോടും തമിഴ്നാടിനോടും സുപ്രീംകോടതി. പെര്‍മിറ്റ് ലംഘിച്ചതിന് തമിഴ്നാട്ടിൽ കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ പിടിച്ചെടുത്ത ബസ്സ് ഇന്നാണ് വിട്ടുകിട്ടിയത്. കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നും ഉടമ ഗിരീഷ് പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് രണ്ട് സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുനല്‍കിയത്.