കോട്ടയം: കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മദ്ധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന്‍ അലക്‌സിന്. ഇന്‍ഡ്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡയറക്‌ടേഴ്‌സിന്റെ സാമൂഹ്യ സേവന രംഗത്തെ സമഗ്ര പ്രവര്‍ത്തന മികവിനെ വിലയിരുത്തി ദേശീയ തലത്തില്‍ കാരിത്താസ് ഇന്‍ഡ്യ നല്‍കുന്ന വ്യക്തിഗത അംഗീകാരമാണ് ഈ പുരസ്‌ക്കാരം. 13 വര്‍ഷമായി ഫാ. ജയന്‍ അലക്‌സ് സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഭാരതത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗ ഡയറക്ടര്‍മാരുടെ ദേശീയ സമ്മേളനത്തില്‍വച്ച് കാരിത്താസ് ഇന്‍ഡ്യ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയാണ് ആദരവു സമ്മാനിച്ചത്. കോട്ടയം അതിരൂപതയിലെ ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഇടംപാടത്ത് ചാണ്ടി-സാലി ദമ്പതികളുടെ മകനാണ് ഫാ. ജയന്‍.