സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കർഷക മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.


കോട്ടയം: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കർഷക മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റെ ജയപ്രകാശ് വാകത്താനം പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ എൻ വാസൻ, സർജു മണർകാട്, ജില്ലാ ട്രഷറർ പി കെ ജയലക്ഷ്മി എന്നിവർ സംസാരിച്ചു. സലീം കുമാർ മൂലേടം, പ്രസന്നകുമാർ, ഷൺമുഖദാസ്, അനീഷ്, സാംസൺ തുടങ്ങിയവർ പങ്കെടുത്തു.