ശബരിമല: ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്ച്ച. ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ കാർത്തിക ദീപക്കാഴ്ച്ച തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എബ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിക്കുകയയിരുന്നു. ബാലകൃഷ്ണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച ഒരുക്കിയത്.