കോട്ടയം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളകണക്ഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ജലജീവൻ മിഷന്റെ ഭാഗമായി കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ 5.23 കോടി രൂപ ചെലവിൽ കേരള ജലഅതോറിറ്റി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 36 വർഷം കൊണ്ട് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്കാണ് ജലഅതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭിച്ചിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 38 ലക്ഷം വീടുകളിലേക്ക് കണക്ഷൻ എത്തിക്കാനായി. മൊത്തം കുടുംബങ്ങളിലെ 51 ശതമാനത്തിനും കുടിവെള്ളം നൽകാനായി. സംസ്ഥാനത്തെ 70.85 ലക്ഷം കുടുംബങ്ങൾക്കും, എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. റീജണൽ പ്രൊജക്റ്റ് ഡയറക്ടർ കെ.കെ. ബിജുമോൻ പദ്ധതി വിശദീകരിച്ചു. ദേശീയ ഗെയിംസിൽ സ്വർണമെഡൽ കരസ്ഥമാക്കിയ റോസ് മരിയ ജോഷിയെയും ഐ.എസ്.എ. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെയും മന്ത്രി ആദരിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് പ്രോജക്സ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ ആശ പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം ചെയ്തു. 2023 കേരളോത്സവ വിജയികൾക്കുളള സമ്മാന വിതരണവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി ജോർജ്ജ്, ജോസി പൊയ്കയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ.ആർ. ഗോപി, പി.സി. ജോസഫ്, മെർലി ജെയിംസ്, ലീലാമ്മ ബിജു, കേരള ജല അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി, കെ.ആർ.ഡബ്ല്യു.എസ്.എ. ഡയറക്ടർ ടെക്നിക്കൽ ഇൻ ചാർജ്ജ് റ്റി.കെ. മണി,
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.ആർ. വേണുഗോപാൽ, ജല അതോറിറ്റി എ.ഇ.ഇ: അസി എം. ലൂക്കോസ്, കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട്, തോടനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. റ്റി. മധുസൂദനൻ, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ ടോബിൻ കെ. ആലക്സ്, സണ്ണി അഗസ്റ്റിൻ നായ്പുരയിടം, സെന്നി സെബാസ്റ്റ്യൻ, കെ.ബി. അജേഷ്, സുരേഷ് പറമ്പകത്ത്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ പ്രോജക്ട് മാനേജർ പി.എസ്.ഡബ്ലിയു.എസ്.ഐ ഡാന്റിസ് കൂനാനിക്കൽ, സി.ഡി.എസ്. ചെയർപേഴ്‌സൻ രമ്യ രാജേഷ് എന്നിവർ പങ്കെടുത്തു.