നവകേരളസദസ്: കോട്ടയത്ത് ഡിസംബർ 11ന് വിളംബര ജാഥ,-മണ്ഡലംതല സ്വാഗതസംഘം കോർ കമ്മിറ്റി യോഗം ചേർന്നു.


കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 13ന് വൈകിട്ട് ആറിന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന നവകേരള സദസിന്റെ കോട്ടയം നിയമസഭമണ്ഡലംതല സ്വാഗതസംഘത്തിന്റെ കോർകമ്മിറ്റി യോഗം കോട്ടയം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരള സദസ് വൻവിജയമാക്കാൻ മണ്ഡലത്തിലെ ഓരോ ബൂത്തിലെയും വീടുകളിൽ പ്രചാരണമെത്തിക്കാൻ കമ്മിറ്റി തീരുമാനിച്ചു.  സദസിനോടനുബന്ധിച്ച് ഡിസംബർ 11 ന് വിളംബര ജാഥ നടത്തും. ചെണ്ടമേളം, ബാൻഡ് സെറ്റ്, ബലൂണുകൾ, മുത്തുക്കുടകൾ, ബാനറുകൾ എന്നിവ ഉപയോഗിച്ച് ജാഥ ആകർഷകവും വർണശബളവുമാക്കാനും യോഗം തീരുമാനിച്ചു.  മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു.  കൺവീനറായ റവന്യൂ ഡിവിഷണൽ ഓഫീസർ വിനോദ് രാജ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. സബ്കമ്മിറ്റികളും ഭാരവാഹികളും- ഫിനാൻസ്: എം.കെ. പ്രഭാകരൻ (ചെയർമാൻ) ജി.എസ്.റ്റി. കോട്ടയം ജോയിന്റ് കമ്മീഷണർ(കൺവീനർ), പബ്ലിക് റിലേഷൻ: പോൾസൺ പീറ്റർ (ചെയർമാൻ),  അസിസ്റ്റന്റ് എസ്.സി. ഡവലപ്പ്‌മെന്റ് ഓഫീസർ(കൺവീനർ), മീഡിയ-പബ്ലിസിറ്റി: അഡ്വ. ഷീജ അനിൽ (ചെയർപേഴ്‌സൺ), ലോക്കൽ ഫണ്ട്-ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ(കൺവീനർ), വി.ഐ.പി.: കെ.ജെ. അനിൽകുമാർ (ചെയർമാൻ), സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (കൺവീനർ), ക്ലീനിങ്: ജോസ് പള്ളിക്കുന്ന് (ചെയർമാൻ), കോട്ടയം നഗരസഭ ക്ലീൻ സിറ്റി മാനേജർ (കൺവീനർ), സ്റ്റേജ്, ഡെക്കറേഷൻ, ലൈറ്റ്-സൗണ്ട്: ജിബി ജോൺ (ചെയർമാൻ), കോട്ടയം നഗരസഭ സെക്രട്ടറി (കൺവീനർ), ഫുഡ്-അക്കോമഡേഷൻ: സി.എൻ. സത്യനേശൻ (ചെയർമാൻ), കോട്ടയം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ(കൺവീനർ), റിസപ്ഷൻ: എൻ.എൻ. വിനോദ് (ചെയർമാൻ), ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ(കൺവീനർ), വോളണ്ടിയർ: എബി കുന്നേപറമ്പിൽ (ചെയർമാൻ), കോട്ടയം വെസ്റ്റ്‌സ്റ്റേഷൻ ഹൗസ് ഓഫിസർ (കൺവീനർ), പബ്ലിസിറ്റി: സി.ജി. രഞ്ജിത്ത് (ചെയർമാൻ), അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ(കൺവീനർ), കൾച്ചറൽ: ബി. ശശികുമാർ (ചെയർമാൻ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (കൺവീനർ), എമർജൻസി: റ്റി.സി. ബിനേഷ് (ചെയർമാൻ), ഡെപ്യൂട്ടി ഡി.എം.ഒ., കോട്ടയം(കൺവീനർ), ഗതാഗതം: അഡ്വ. ഫ്രാൻസിസ് തോമസ് (ചെയർമാൻ), റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ(കൺവീനർ).