ശബരിമല: വൃശ്ചിക പുലരിയിൽ പെയ്തിറിങ്ങുന്ന കോടമഞ്ഞിനൊപ്പം തകർത്ത് പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മഴയെ അവഗണിച്ചു ദർശനം നടത്തുന്നതിനായി പതിനെട്ടാം പടി ചവിട്ടിയെത്തി ദർശന സായൂജ്യത്തിൽ മടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഉച്ചക്ക് ശേഷം ശബരിമലയിൽ മഴ ലഭിച്ചിരുന്നു. കനത്ത മഴയിലും ശരണമന്ത്രങ്ങളാൽ മുഖരിതമായിരുന്നു പമ്പയും സന്നിധാനവും. അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.