പാലാ: റോബിൻ മോട്ടോഴ്സിന്റെ ബസ് പാലായിൽ മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും രാവിലെ കോയമ്പത്തൂരിലേക്ക് സർവ്വീസ് പുനരാരംഭിച്ച ബസ്സ് പത്തനംതിട്ടയിൽ വെച്ച് തന്നെ ബസ്സ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു 7500 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് വാഹനം കോട്ടയം ജില്ലയിൽ പ്രവേശിച്ചതോടെ പാലാ ഭരണങ്ങാനത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് തടയുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് രേഖകൾ പരിശോധിച്ച ശേഷം വാഹനം സർവ്വീസ് തുടരാൻ അനുവദിച്ചു. തന്നമനപ്പൂർവ്വം ദ്രോഹിക്കുന്ന നടപടികളാണ് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഇത് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുമെന്നും യാത്രക്കാർ തന്റെ വാഹനനത്തിൽ കയറാതെയിരിക്കാനുമാണ് മോട്ടോർ വാഹന വകുപ്പും ഗതാഗത വകുപ്പും ചേർന്ന് നടത്തുന്നതെന്ന് ഉടമ ഗിരീഷ് പറഞ്ഞു. പത്തനംതിട്ടയിൽ നിന്നും സർവ്വീസ് ആരംഭിച്ച ബസ്സിന് വഴിയിലുടനീളം പൂക്കളെറിഞ്ഞും പൂമാലയിട്ടും ജനങ്ങൾ സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. പാലായിൽ മോട്ടോർ വാഹന വകുപ്പ് ബസ്സ് തടഞ്ഞപ്പോൾ നാട്ടുകാരും യാത്രക്കാരും മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾക്കെതിരെ പ്രതികരിച്ചു.