സർവ്വീസ് പുനരാരംഭിച്ച റോബിൻ ബസ്സിനെ വീണ്ടും തടഞ്ഞു മോട്ടോർ വാഹന വകുപ്പ്, 7500 രൂപ പിഴ.


പത്തനംതിട്ട: റോബിൻ മോട്ടോഴ്സിന്റെ പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസിനെ വിടാതെ പിന്തുടർന്ന് മോട്ടോർ വാഹന വകുപ്പ്. ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ച സർവ്വീസ് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും സർവ്വീസ് ആരംഭിച്ചു 100 മീറ്റർ പിന്നിടുന്നതിനു മുൻപ് തന്നെ മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെർമിറ്റ് ലംഘനം നടത്തിയെന്നാരോപിച്ചു 7500 രൂപ പിഴ ചുമത്തി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാഹനം പിടിച്ചെടുക്കാൻ സാധിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ ശേഷം സർവ്വീസ് തുടരാൻ അനുവദിച്ചു.

file image