പുണ്യം വിളിച്ചോതുന്ന വൃശ്ചിക പൂമ്പുലരി, ശരണമന്ത്രങ്ങളിൽ ഇനി ദർശനത്തിന്റെ പുണ്യനാളുകൾ.


എരുമേലി: പുണ്യം വിളിച്ചോതുന്ന വൃശ്ചിക പൂമ്പുലരിയിൽ ശബരീശ ദർശനത്തിനു വൻ ഭക്തജനപ്രവാഹം. 2 മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിനു തുടക്കമായി. ഇന്നലെ പകൽ മുതൽ എരുമേലിയിലും ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കിയതായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ വകുപ്പുകളുടെ താത്കാലിക ഓഫീസുകൾ എരുമേലിയിൽ പ്രവർത്തനം ആരംഭിച്ചു. കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെ തന്നെ നിരവധി ഭക്തരാണ് മല ചവിട്ടിയെത്തിയത്.