എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായിട്ടുള്ള അതിർത്തി നിർണ്ണയവും സർവ്വേയും ഇന്ന് മുതൽ ആരംഭിക്കും.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ഏറ്റെടുക്കുന്നത് 1041.0 ഹെക്ടർ ഭൂമിയാണ്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നു തിരിച്ചു കല്ലിടുന്നത്. ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത്.
15 ദിവസത്തിനുള്ളിൽ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കും. എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു സ്ഥലം അളന്നു തിരിച്ചു കല്ലിടാൻ കരാർ നൽകിയിരിക്കുന്നത്.