അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റു, ഗർഭിണിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


കോട്ടയം: അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റു.

 

 യുഎസിലെ ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം–ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. സംഭവത്തിൽ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ മീരയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അമൽ മീരക്ക് നേരെ വെടിയുതിർത്തതെന്നാണ് വിവരം. മീരയുടെ ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസിക്കുന്നത്.