എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അതീവ ഗുരുതരാവ


എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

 

 എരുമേലി കണ്ണിമല മഞ്ഞളരുവി പാലയ്ക്കൽ ജോർജ് (വർക്കിച്ചൻ)-സാലി ദമ്പതികളുടെ മകൻ ജെഫിൻ(17)ആണ് മരിച്ചത്. എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ജെഫിനും സുഹൃത്ത് വടകരയോലിൽ തോമസിന്റെ മകൻ നോബിളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമിഴ്‌നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജെഫിന്റെ മരണം സംഭവിച്ചിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്ന് ഇരുവരെയും എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നോബിൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജെറിൻ, ജസ്റ്റി എന്നിവരാണ് ജെഫിന്റെ സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.