തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിന് സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചു.
നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.