ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ നരേന്ത്യഭാഗത്ത് പെരിയസ്വാമിയുടെ മകൻ മനോജ്കുമാർ (22) ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരായ 9 പേരടങ്ങുന്ന സംഘമാണ് ഇന്നലെ വൈകിട്ട് മാർമലയിൽ എത്തിയത്. അരുവിൽ കുളിക്കുന്നതിനിടെ മനോജ് കുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തക്കൾ വിവരമറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയും നന്മക്കൂട്ടം പ്രവർത്തകരും ടീം എമെർജൻസി പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. വാഗമൺ സന്ദർശിക്കാനായി എത്തിയതായിരുന്നു സംഘം.