എരുമേലിയിൽ ശുചിമുറി ടാപ്പിൽ നിന്നുള്ള ജലം ചായക്കടയിലേക്ക് എടുത്ത സംഭവത്തിൽ ലൈസൻസ് ഉടമയ്ക്ക് 25,000 രൂപ പിഴ.


എരുമേലി: എരുമേലിയിൽ ശുചിമുറി ടാപ്പിൽ നിന്നുള്ള ജലം ചായക്കടയിലേക്ക് എടുത്ത സംഭവത്തിൽ ലൈസൻസ് ഉടമയ്ക്ക് 25,000 രൂപ പിഴ. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലി ദേവസ്വം ബോർഡ് മൈതാനത്ത് പ്രവർത്തിക്കുന്ന താത്കാലിക ചായക്കടയിലാണ് തൊട്ടടുത്ത ശുചിമുറി ടാപ്പിൽ നിന്നുള്ള ജലം പാകം ചെയ്യുന്നതിനായി എടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. സംഭവത്തിൽ കടയുടെ ലൈസൻസ് ഉടമയ്ക്ക് ആരോഗ്യ വകുപ്പ് 25,000 രൂപ പിഴ ചുമത്തി. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിൽ [അരിശോധന നടത്തുന്ന റവന്യു വിജിലൻസ് സ്ക്വാഡ് ആണു കടയിലേക്ക് മലിനജലം ശേഖരിച്ചതു പിടികൂടിയത്.