കോട്ടയം: കേരള നോളജ് ഇക്കണോമി മിഷൻ കോട്ടയം കുടുംബശ്രീ മിഷനുമായി സഹകരിച്ച് നാട്ടകം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിനീഷ് സെബാസ്റ്റ്യൻ, കെ.ജി. പ്രീത, കെ.കെ.ഇ.എം. ടെക്നിക്കൽ അസിസ്റ്റന്റ് രചന, ഐ.സി.ടി കോ-ഓർഡിനേറ്റർ അമ്മു എന്നിവർ പങ്കെടുത്തു. നവതൊഴിൽ സാധ്യതകളും നൈപുണ്യ പരിശീലനങ്ങളും ഉദ്യോഗാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും തൊഴിലുകളിലേക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനും സംഘടിപ്പിച്ച സ്‌കിൽ ഫെയറിന് മികച്ച പ്രതികരണം ലഭിച്ചു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷനും ചടങ്ങിൽ നടന്നു. നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ള സ്പോർട്ട് രജിസട്രേഷനുകളും മാസ്റ്റർ സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പതിനഞ്ച് സ്‌കിൽ ഏജൻസികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.