എരുമേലി: എരുമേലി-പമ്പ സർവ്വീസിൽ എരുമേലി കെ എസ് ആർ ടി സി ക്ക് റെക്കോർഡ് കളക്ഷൻ. ശബരിമല തീർത്ഥാടനകാലം ആരംഭിച്ചു 32 ദിവസം കൊണ്ട് എരുമേലി കെ എസ് ആർ ടി സി പമ്പയ്ക്ക് ഓടി നേടിയത് 1.2 കോടി രൂപയുടെ കളക്ഷനാണ്.
കഴിഞ്ഞ 17 നാണ് എരുമേലി ഡിപ്പോയിൽ നിന്നും പമ്പാ സർവീസ് ആരംഭിച്ചത്. 15 ബസുകളാണ് ഇത്തവണ സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ വർഷം മണ്ഡലകാലം പൂർത്തിയായ 41നാണ് കളക്ഷൻ ഒരു കോടിയിൽ എത്തിയത്. 2,458 ട്രിപ്പുകളിലായി 1.25 ലക്ഷം തീർഥാടകർ യാത്ര ചെയ്തതായാണ് കണക്ക്.