കുമരകം: കുമരകത്തിന്റെ കായൽ ഭംഗിയും ദൃശ്യമനോഹാരിതയും ആസ്വദിച്ചു ഓസ്കർ ജേതാവും ഹോളിവുഡ് താരവുമായ മൈക്കൽ ഡഗ്ലസും ഭാര്യയും നടിയുമായ കാതറിൻ സീറ്റ ജോൺസും. കുമരകം ലേക്ക് റിസോർട്ടിൽ തങ്ങിയ ഇരുവരും കുമാരകത്തിന്റെ കായൽ ഭംഗിയും ബോട്ട് യാത്രയും കുമരകത്തെ രുചി വിഭവങ്ങളും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. 3 ദിവസം ഇരുവരും കുമരകത്ത് കാഴ്ചകൾ കണ്ടു ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. ബോട്ട് യാത്രയ്‌ക്കൊപ്പം കായലിൽ നിന്ന് മീൻ പിടിക്കുന്ന കാഴ്ചയും കക്ക വാരുന്ന കാഴ്ചകളും ഇരുവർക്കും വിസ്മയമായിരുന്നു. ഇരുവരും ഹൗസ് ബോട്ടിൽ കായൽ യാത്ര ആസ്വദിച്ചു. കുമരകം ലേക്ക് റിസോർട്ടിൽ ജനറൽ മാനേജർ സഞ്ജയ വർമ, എക്സിക്യൂട്ടീവ് ഷെഫ് പ്രിന്റോ പോളി, ജീവനക്കാരൻ ആരൻ മാർട്ടിൻ എന്നിവർക്കൊപ്പം നിന്ന് ചിത്രവുമെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.