എരുമേലി: ഭക്തജനത്തിരക്കിൽ ശബരിമലയും എരുമേലിയും. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച ഭക്തജനത്തിരക്ക് ഇന്നും തുടരുകയാണ്. ഇന്നലെ രാവിലെ മുതൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയതോടെ എരുമേലിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എരുമേലിയിൽ ഗതാഗതക്കുരുക്ക് ഇന്നലെ പുലർച്ചെയും ഇന്ന് പുലർച്ചെയും അനുഭവപ്പെട്ടു. സമാന്തര പാതകൾ വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണ് എരുമേലി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനു കാരണം. താർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് സന്നിധാനത്തേക്ക് കടത്തി വിടുന്നത്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെയും അവഗണിച്ചു തീർത്ഥാടകരുടെ നിര മരക്കൂട്ടവും പിന്നിട്ട് നീളുകയായിരുന്നു. നിലയ്ക്കൽ നിന്നു പമ്പയിലേക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി ഇലവുങ്കലിൽ വാഹനങ്ങൾ തടഞ്ഞിട്ടു. ഒരു ലക്ഷത്തോളം പേരാണ് ഇന്നും വെർച്വൽ ക്യു ബുക്കിങ് നടത്തിയിരിക്കുന്നത്.