ശബരിമല: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും തങ്ക അങ്കി ഘോഷയാത്രയായി സന്നിധാനത്ത് എത്തി. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. മണ്ഡലകാലത്തിനു സമാപനം കുറിച്ച് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ബുധനാഴ്ച നടക്കും. തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച നിർവൃതിയിലാണ് ഭക്തർ. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചു മണിക്ക് തുറക്കും. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചു മണ്ഡല പൂജ ബുധനാഴ്ച നടക്കും. മകരവിളക്കിന് സ്പോട് ബുക്കിങ് 80,000 ആക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.