ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ്. തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്തിന്‍റെ ദേശീയ അംഗീകാരം. രാജ്യത്ത് നാല്പതില്‍ താഴെ ഹോസ്പിറ്റലുകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഇത്തരമൊരു അംഗീകാരത്തിലൂടെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കോട്ടയം ജില്ലയിലെ ആദ്യ NABH അക്രഡിറ്റഡ് എമര്‍ജന്‍സി വിഭാഗമായി മാറി.
എമർജൻസി വിഭാഗത്തിന് ലഭിച്ച NABH അംഗീകാരം ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ. എന്നിവരുടെ സാന്നിധ്യത്തിൽ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത് ഏറ്റുവാങ്ങി. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച എമര്‍ജന്‍സി ആൻഡ് ട്രോമ കെയര്‍ വിഭാഗമാണ് ആശുപത്രിയിലേത്. പരിചയ സമ്പന്നരായ എമര്‍ജന്‍സി ഫിസിഷ്യൻസ്, അത്യാഹിത വിഭാഗത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, അന്തര്‍ദ്ദേശീയ നിലവാരമുള്ള ഉപകരണങ്ങള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ആൻഡ് ട്രോമ കെയര്‍ വിഭാഗം എന്നിവ ആശുപത്രിയെ ഇത്തരമൊരു ദേശീയ അംഗീകരത്തിലെത്തിച്ചു. 24 മണിക്കൂറും സുസജ്ജമായ അത്യാഹിത വിഭാഗത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തമായ ഒ.റ്റിയും പ്രൊസീജര്‍ റൂമും ഐസോലേഷന്‍ റൂമുകളും 25 കിടക്കകളുമുള്ള ട്രോമ കെയര്‍ വിഭാഗവും പൂര്‍ണ്ണസജ്ജമാണ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഓര്‍ത്തോപീഡിക്സ്, ന്യൂറോ ആൻഡ് സ്പൈന്‍ സര്‍ജറി, ക്രിട്ടിക്കല്‍ കേയര്‍ വിഭാഗങ്ങള്‍, എം.ആര്‍.ഐ., സി.റ്റി., കാത്ത് ലാബ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിൻ മുതലായ സേവനങ്ങൾ ഏതൊരു അത്യാഹിത സാഹചര്യങ്ങളേയും തരണം ചെയ്യാന്‍ പരിര്യാപ്തമാണ്.