പാലാ: ജൂബിലി തിരുനാളിൽ പാലാ കുരിശുപള്ളിയിൽ നേർച്ചകാഴ്ചകൾ സമർപ്പിച്ചു മാതാവിനെ വണങ്ങി സുരേഷ് ഗോപിയും ഭാര്യ രാധികയും. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും കുടുംബ സുഹൃത്ത് ബിജു പുളിക്കകണ്ടത്തിനൊപ്പം പാലായിൽ എത്തി കുരിശുപള്ളിയിൽ മാതാവിനെ വണങ്ങി പ്രാർഥിച്ചത്. മെഴുകുതിരി കത്തിച്ചു നേർച്ചയും സമർപ്പിച്ചു മാതാവിനെ വണങ്ങിയ ശേഷം തിരുനാൾ പന്തലിൽ പ്രാർത്ഥനകളോടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്. ദീർഘനാളായി പാലായിലെ കുരിശുപള്ളി മാതാവിന്റെ ഭക്തനാണ് താനെന്നു സുരേഷ് ഗോപി പറഞ്ഞു. സൂപ്പർ ഹിറ്റായിരുന്ന ലേലം സിനിമയുടെ സ്മരണയാണ് തന്റെ മനസിലുള്ളതെന്നു സുരേഷ് ഗോപി പറഞ്ഞു. പാലായിൽ എത്തുമ്പോൾ കുരിശുപള്ളിയിൽ കയറി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷമാണ് മടങ്ങാറുള്ളതെന്നും പല സിനിമകളുടെയും ആരംഭത്തിനു മുൻപ് ഇവിടെ എത്തി തിരി കത്തിച്ചു പ്രാര്ഥിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട പാലായിലെ പ്രമുഖരെ ക്ഷണിക്കാനും കൂടിയായിരുന്നു ഇന്നലെ സുരേഷ് ഗോപി എത്തിയത്.
ചിത്രം: രമേശ് കിടങ്ങൂർ.