കോട്ടയം മെഡിക്കൽ കോളജിനു കേരള ആരോഗ്യ സർവകലാശാലയുടെ എ പ്ലസ് ഗ്രേഡ്, നേട്ടം സ്വന്തമാക്കിയ ഏക സർക്കാർ മെഡിക്കൽ കോളേജ്.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനു കേരള ആരോഗ്യ സർവകലാശാലയുടെ എ പ്ലസ് ഗ്രേഡ്. ഈ നേട്ടം സ്വന്തമാക്കിയ ഏക സർക്കാർ മെഡിക്കൽ കോളേജ് ആണ് കോട്ടയം മെഡിക്കൽ കോളേജ്. സംസ്ഥാന തലത്തിൽ എംബിബി‌എസ് വിദ്യാഭ്യാസ സൗകര്യ പരിശോധനയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ 37 വിഭാഗങ്ങളെ ഏകോപിപ്പിച്ച് 40 ലധികം ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം പേരുടെ കൂട്ടായ പ്രയത്നമാണ് മെഡിക്കൽ കോളേജിന്റെ ഈ നേട്ടത്തിനു പിന്നിൽ.