മൂന്നു മാസം മുൻപ് ഇളയ കുഞ്ഞിന്റെ മരണം, വിവാഹ-ഗൃഹപ്രവേശ വാർഷിക ദിനത്തിൽ ലിജോമോന്‌ യാത്രാമൊഴിയേകി നാട്.


മണിമല: വിവാഹ-ഗൃഹപ്രവേശ വാർഷിക ദിനത്തിൽ ലിജോമോന്‌ യാത്രാമൊഴിയേകി നാട്. ചിറക്കടവ് സ്വദേശി കാടൻചിറ ലിജോമോൻ തോമസ്(40)ആണ് ദുബായിൽ കഴിഞ്ഞ ദിവസം മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. മൂന്നു മാസം മുൻപാണ് ഇളയ കുഞ്ഞു ജനിച്ചു ഒരു മാസം തികയും മുൻപേ മരണമടഞ്ഞത്. വിവാഹത്തിന്റെ പ്റന്ത്രണ്ടാം വാർഷികവും കാരയ്ക്കാമറ്റത്ത് പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ഒന്നാം വാർഷികത്തിന്റെയും ദിനമായ ഇന്നാണ് ലിജോമോന്‌ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകുന്നത്. ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും ലിജോമോന്റെ വിയോഗ വാർത്ത അറിഞ്ഞത്. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഭവനത്തിൽ എത്തിക്കും. ബിബിമോൾ ജേക്കബ് ആണ് ഭാര്യ. ഹോളി ഫാമിലി പബ്ലിക് സ്‌കൂൾ വിദ്യാർഥിനികളായ ആൻലിയാ,ആൻസിയ എന്നിവരാണ് മക്കൾ. സംസ്കാരം വൈകിട്ട് 5 മണിക്ക് താമരക്കുന്നു സെന്റ് എഫ്രേം പള്ളിയിൽ.