പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്‌സിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി ,ക്ഷീര സംഘങ്ങൾ വഴിയാണ് കാലിത്തിറ്റ വിതരണം നടത്തുന്നത്. പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.