പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു.


കോട്ടയം: പാലാ നഗരസഭയിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന യോഗം നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറക്കര അധ്യക്ഷത വഹിച്ചു. സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. യോഗത്തിൽ കെ.എസ്.ഡബ്ലിയു.എം.പി പദ്ധതി പ്രകാരം ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു മനു, ഷാജു  തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ, നഗരസഭാംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്‌സൺ ശ്രീകല ശശികുമാർ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, സൂപ്രണ്ട് പി. എൻ. ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. സിയാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. എ. പയസ്, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.