മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി, ഭക്തജനത്തിരക്കിൽ എരുമേലിയും സന്നിധാനവും.


എരുമേലി: മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭക്തജനത്തിരക്കിൽ എരുമേലിയും സന്നിധാനവും. ഞായറാഴ്ച മുതൽ എരുമേലിയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ എരുമേലിയിലെ സമീപ മേഖലകളിലും ഗതാഗതത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. എരുമേലിയിലും നിലയ്ക്കലിലും പാർക്കിങ്‌മൈതാനങ്ങൾ വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.