കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.


കടുത്തുരുത്തി: കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ മേയിൽ  സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സബ് രജിസ്ട്രാർ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. രണ്ട് കോടി രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫിസിനു സമീപം സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പണിതത്. രണ്ട് നിലകളിലായി 476 ചതുരശ്ര മീറ്ററിലാണ്  കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ സിറ്റിങ് ഏരിയ, ഓഫിസ് റൂം, ഓഡിറ്റ് റൂം, ലൈബ്രറി റൂം, സബ് രജിസ്ട്രാർ ഓഫിസ് റൂം, ഡൈനിങ് റൂം,മുകൾ നിലയിൽ റെക്കോർഡ് റൂമുമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ശുചിമുറി ബ്ലോക്ക്, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ റാംപ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആറു വില്ലേജുകളും നാലുപഞ്ചായത്തുകളും സബ് രജിസ്ട്രാർ ഓഫിസിന്റെ പരിധിയിൽ വരും.