വോട്ട് ഉത്സവം സംഘടിപ്പിച്ചു.


കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പദ്ധതിയുടെ ഭാഗമായി ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വോട്ട് ഉത്സവം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് നീർപ്പാറ അസീസി ബധിര ഹയർസെക്കൻഡറി സ്‌കൂളിലും അസീസി ബധിര ഐ.ടി.ഐയിലുമാണ് ഉത്സവം സംഘടിപ്പിച്ചത്. പരിപാടിയിൽ വോട്ടർ എൻറോൾമെന്റും വോട്ടിംഗ് മെഷീനും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. സ്വീപ്പ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വിപിൻ കെ. വറുഗീസ്, വൈക്കം ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ കെ.പി. അനിൽകുമാർ, അസീസി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധന്യ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലെറീന എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.