കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ചു യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പാലമ്പ്ര മാളിയേക്കൽ കോളനി കൈതമനക്കൽ പവിൽ രാജ് (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലാണ് അപകടം ഉണ്ടായത്. കെ എസ് ആർ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ എത്തിയ പിക്ക് അപ്പ് വാനിന്റെ സൈഡിലിടിച്ചു മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ പവിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പവിലിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.