കുറവിലങ്ങാട്: കുറവിലങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി എറികാട് തെക്കേട്ട് വീട്ടിൽ പുരുഷോത്തമൻ നായരുടെ മകൻ അനന്തു പി.നായർ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപം കുര്യനാട് വട്ടംകുഴി ഭാഗത്തായിരുന്നു അപകടം. അനന്തുവും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്തുവിനെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.