ഉംറ കഴിഞ്ഞു മടങ്ങിയ എരുമേലി ചാത്തൻതറ സ്വദേശിനി ശ്വാസതടസ്സത്തെ തുടർന്ന് തീർഥാടക വിമാനത്തിൽ മരിച്ചു, മരണം വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ ഒരു മണിക്കൂർ മാ


എരുമേലി: ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയ എരുമേലി ചാത്തൻതറ സ്വദേശിനി ശ്വാസതടസ്സത്തെ തുടർന്ന് തീർഥാടക വിമാനത്തിൽ മരിച്ചു. കോട്ടയം എരുമേലി ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കു വന്ന സൗദി എയര്‍ലന്‍സ് വിമാനത്തിലായിരുന്നു ഫാത്തിമ ഉണ്ടായിരുന്നത്. വിമാനത്തിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഫാത്തിമയെ മരണം കവർന്നെടുത്തത്. കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കഴിഞ്ഞ മാസം 21ന് മൂവാറ്റുപുഴ അല്‍ ഫലാഹ് ഗ്രൂപ്പിനു കീഴിൽ സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു ഫാത്തിമ. മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. മക്കള്‍: സിയാദ്, ഷീജ.