കാത്തിരിപ്പ് അവസാനിച്ചു; സുകുമാരന് സ്വന്തം ഭൂമി.


കോട്ടയം: സ്വന്തം ഭൂമിക്കായുള്ള 28 വർഷത്തെ എം.ആർ. സുകുമാരന്റെ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങളായിട്ട് താമസിച്ചു വന്ന രണ്ട് സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് പട്ടയം സ്വീകരിച്ചു. കോട്ടയം താലൂക്കിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ രാജീവ് കോളനിയിലാണ് എം.ആർ. സുകുമാരനും ഭാര്യയും താമസിക്കുന്നത്. പ്രായത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും സഹോദരങ്ങൾ സഹായിച്ചാണ് കുടുംബ ചെലവുകൾ നടന്നു പോകുന്നതെന്നും സുകുമാരൻ പറഞ്ഞു.