പാലാ: പാലായിൽ കാറിലിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലാ സെൻ്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥി ചിറ്റാർ മണ്ണാപറമ്പിൽ അമൽ ഷാജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പാലാ പുലിയന്നൂർ കവലയിലായിരുന്നു അപകടം. കാറിനെ മറിക്കടക്കുന്നതിനിടെ ബൈക്ക് കാറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയും എതിരെ എത്തിയ ബസ്സിനടിയിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ അമലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മാതാവ്: ഗ്രേസ്, സഹോദരി എലിസബത്ത്.