കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് ചെലവ് നിരീക്ഷകർ, വിവിധ സ്‌ക്വാഡുകളുടെ ടീം ലീഡർമാർ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ വിനോദ് കുമാർ മാധ്യമനിരീക്ഷണത്തിനുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സമിതി സെൽ, സി വിജിൽ കൺട്രോൾ റൂം, ചെലവ് നിരീക്ഷകരുടെ ഓഫീസ് എന്നിവ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, ഒബ്‌സർവർ നോഡൽ ഓഫീസറായ ഓഡിറ്റ് ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.